താൻ കൊടുത്തിട്ടില്ലാത്ത സ്റ്റേറ്റ്മെന്റുകൾ തന്റെ പേരിൽ പ്രചരിക്കുന്നെന്ന് മായാ വിശ്വനാഥ്. അവയൊന്നും ഞാൻ പറഞ്ഞതല്ല. ഒരു ഓൺലൈൻ മീഡിയയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഞാൻ വാണിംഗ് കൊടുത്തിരുന്നു. അത് അവർ പക്ഷെ അനുസരിച്ചില്ല. ഞാൻ പറയാത്ത കാര്യങ്ങൾ കൂടി ചേർത്താണ് പലതും പുറത്ത് വിടുന്നത്. ഇതുവരെ ഞാൻ പോട്ടെയെന്ന് വച്ചു.
ഇനി ഞാൻ നിയമപരമായി നീങ്ങും. വിദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പമാണോ? അതോ വിദ്യാഭ്യാസം കൂടിയപ്പോൾ വിവേകവും ബോധവും നശിച്ച് പോയതാണോ? എല്ലായിടത്തും ചിരിച്ചുകൊണ്ടാണ് പരമാവധി നിൽക്കാറുള്ളത്. കമന്റ്സിടുന്നവരോട് എനിക്ക് പറയാനുള്ളത്. എല്ലാം അറിഞ്ഞശേഷം മാത്രം കമന്റിടുക. പിന്നെ ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാണ് കുഴപ്പം?
എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പ്രശ്നമില്ല. പിന്നെ ആർക്കാണ് കുഴപ്പം? ചെറുപ്പം മുതൽ സ്വയം അധ്വാനിച്ചാണ് ഞാൻ ജീവിക്കുന്നത്. ആരുടെ മുന്നിലും ഞാൻ കൈ നീട്ടിയിട്ടില്ല. നടിയായതുകൊണ്ട് എന്തും പറയാമെന്നാണോ?
വിവാഹത്തെക്കുറിച്ച് ഞാൻ പറഞ്ഞുവെന്ന് തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ സുഹൃത്തുക്കളാണ് എനിക്ക് അയച്ച് തന്നത്. അവർക്ക് കമന്റ്സ് കണ്ടിട്ട് വിഷമം തോന്നിയിട്ട് എന്നോട് പറഞ്ഞു. ഞാൻ വിവാഹം കഴിക്കാത്തതുകൊണ്ട് കമന്റ്സിടുന്നവരുടെ വീട്ടിൽ വന്ന് ഞാൻ ചെലവിന് ചോദിച്ചില്ലല്ലോ? അതോ നിങ്ങളുടെ വീട്ടിലെ ആണുങ്ങളെ പിടിക്കാൻ വന്നോ?. ഇല്ലല്ലോ… അതുകൊണ്ട് എന്റെ പ്രൈവസിയിൽ വന്ന് ആരും കളിക്കേണ്ട. ക്ഷമിക്കുന്നതിന് പരിധിയുണ്ട്. -മായ വിശ്വനാഥ്