കനത്തമഴയിലും കാറ്റിലും കൊയ്യാറായ നെല്ല് നശിച്ചെന്ന് കാട്ടി എംഎൽഎമാർ; കു​ട്ട​നാ​ടും അ​പ്പ​ർ​കു​ട്ട​നാ​ടും സന്ദർശിക്കാനൊരുങ്ങി കൃഷ് മന്ത്രി സുനിൽ കുമാർ

ച​ങ്ങ​നാ​ശേ​രി: ക​ന​ത്ത മ​ഴ​യെത്തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലും അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലും നെ​ൽ​ക്കൃഷി​ക്ക് നാ​ശം നേ​രി​ട്ട ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ​യും മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യും ചേ​ർ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റി​നെ നേ​രി​ൽ​ക​ണ്ട് നി​വേ​ദ​നം ന​ൽ​കി.

കൊ​യ്യാ​റാ​യ നെ​ല്ല് പൂ​ർ​ണ​മാ​യും നി​ല​ത്തു​വീ​ണ് ന​ശി​ക്കു​ക​യാ​ണെ​ന്നും കൊ​യ്ത്തു യ​ന്ത്രം ഇ​റ​ക്കി കൊ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഈ ​അ​വ​സ്ഥ​യി​ൽ മ​ന്ത്രി കു​ട്ട​നാ​ടും അ​പ്പ​ർ കു​ട്ട​നാ​ടും സ​ന്ദ​ർ​ശി​ച്ച് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി​നാ​ശം നേ​രി​ട്ട മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യ​താ​യും സി.​എ​ഫ്.​തോ​മ​സ് പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള ഇ​ൻ​ഷ്വറ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം നെ​ല്ലു ന​ശി​ച്ച പാ​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കി​ല്ല. പു​തു​താ​യി കൃ​ഷി ഇ​റ​ക്കാ​ൻ ഒ​രു​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ട​വീ​ണ് നാ​ശം നേ​രി​ടു​ക​യാ​ണ്. സാ​ന്പ​ത്തി​ക ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ർ വീ​ണ്ടും നി​ല​മൊ​രു​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന ഗൗ​ര​വ​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ഇ​വ​ർ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

Related posts