ഫിനാൻഷ്യൽ മാനേജ്മെന്റിന് അച്ഛനും അമ്മയും എപ്പോഴും കൂടെയുണ്ടെന്ന് മീനാക്ഷി അനൂപ്. അതെന്റെ നിർബന്ധമാണ്. കാരണം അച്ഛനും അമ്മയും ഒറ്റയ്ക്ക് നോക്കാൻ പറഞ്ഞാൽ പറ്റില്ല. ഇപ്പോൾ ഞാൻ വളരെ കംഫർട്ടബിളാണ്.
നമുക്ക് വരുന്ന തുക വലുതാണെങ്കിലും ചെറുതാണെങ്കിലും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുകയെന്നത് വലിയ കാര്യമാണ്. ഒരു രൂപയ്ക്കും അതിന്റേതായ വിലയുണ്ട്. അത് അറിഞ്ഞ് കൈകാര്യം ചെയ്യാൻ പറ്റാത്തിടത്തോളം നമ്മൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എനിക്ക് 18 വയസായപ്പോൾ അച്ഛൻ എന്നോട് ഇനി പൈസ കൈകാര്യം ചെയ്യാൻ പഠിക്കണം, കുഞ്ഞു കുഞ്ഞ് സേവിംഗ്സ് വെക്കണം എന്ന് പറഞ്ഞു.
ഞാൻ എല്ലാ പ്രാവശ്യവും ഒരു നൂറു രൂപ വെച്ച് തരാം. നീ അത് സേവ് ചെയ്യ്. എങ്ങനെ പോകുമെന്ന് നോക്കാമെന്നും പറഞ്ഞു. ഇപ്പോൾ എനിക്ക് സ്വന്തമായി സേവ് ചെയ്യാൻ പറ്റുന്നുണ്ട്. നമുക്കു കിട്ടുന്ന അഞ്ച് രൂപയാണെങ്കിലും പത്ത് രൂപയാണെങ്കിലും അത് ചെലവാക്കാതെ എടുത്ത് വയ്ക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കുന്നത് വലിയ കാര്യമാണ്.
നമുക്ക് കിട്ടുന്ന പൈസ ആവശ്യങ്ങൾക്ക് തികയുന്നില്ലെങ്കിൽ അത് സേവിംഗ്സിലേക്ക് പോകില്ല. പക്ഷെ നമുക്ക് കിട്ടുന്ന പൈസ ആവശ്യങ്ങൾ കഴിഞ്ഞിട്ടും മിച്ചമുണ്ടെങ്കിൽ അത് സേവ് ചെയ്ത് വയ്ക്കാൻ പഠിക്കുക എന്നത് വലിയ കാര്യമാണ് എന്ന് മീനാക്ഷി അനൂപ് പറഞ്ഞു.

