വീ​ണ്ടും മെ​ൽ ഗി​ബ്സ​ൺ: ‘ദ ​റി​സ​റ​ക്‌​ഷ​ൻ ഓ​ഫ് ദ ​ക്രൈ​സ്റ്റ്’ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു; ര​ണ്ടു ഭാ​ഗ​ങ്ങ​ളാ​യി 2027ൽ ​റി​ലീ​സ് ചെ​യ്യും

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി‌​​​സി: യേ​​​ശു​​​ക്രി​​​സ്തു​​​വി​​​ന്‍റെ പീ​​​ഡാ​​​നു​​​ഭ​​​വ​​​ങ്ങ​​​ളെ ആ​​​സ്പ​​​ദ​​​മാ​​​ക്കി പ്ര​​​ശ​​​സ്ത ഹോ​​​ളി​​​വു​​​ഡ് സം​​​വി​​​ധാ​​​യ​​​ക​​​ൻ മെ​​​ൽ ഗി​​​ബ്സ​​​ൺ സം​​​വി​​​ധാ​​​നം ചെ​​​യ്തു നി​​​ർ​​​മി​​​ച്ചു വ​​​ന്‍ വി​​​ജ​​​യ​​​മാ​​​യ ‘ദ ​​​പാ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ക്രൈ​​​സ്റ്റ്’ സി​​​നി​​​മ​​​യു​​​ടെ ര​​​ണ്ടാം​​​ ഭാ​​​ഗ​​​മാ​​​യ ‘ദ ​​​റി​​​സ​​​റ​​​ക്‌​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ക്രൈ​​​സ്റ്റി’​​​ന്‍റെ റി​​​ലീ​​​സ് തീ​​​യ​​​തി നീ​​​ണ്ട കാ​​​ത്തി​​​രി​​​പ്പി​​​നൊ​​​ടു​​​വി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ചി​​​ത്രം ര​​​ണ്ടു ഭാ​​​ഗ​​​ങ്ങ​​​ളാ​​​യാ​​​ണു പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തെ​​​ന്നും 2027ലെ ​​​വി​​​ശു​​​ദ്ധ വാ​​​ര​​​ത്തി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്യു​​​മെ​​​ന്നും നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ല​​​യ​​​ൺ​​​സ് ഗേ​​​റ്റ് ഫി​​​ലിം ക​​​മ്പ​​​നി പ്ര​​​ഖ്യാ​​​പി​​​ച്ചു. ചി​​​ത്ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഭാ​​​ഗം 2027 മാ​​​ർ​​​ച്ച് 26ന് ​​​ദുഃ​​​ഖ​​​വെ​​​ള്ളി​​​യാ​​​ഴ്ച റി​​​ലീ​​​സ് ചെ​​​യ്യും. ര​​​ണ്ടാം​​​ ഭാ​​​ഗം ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം മേ​​​യ് ആ​​​റി​​​ന് സ്വ​​​ര്‍ഗാ​​​രോ​​​ഹ​​​ണ തി​​​രു​​​നാ​​​ൾ ദി​​​ന​​​ത്തി​​​ലും റി​​​ലീ​​​സ് ചെ​​​യ്യും.

എ​​​ക്സി​​​ല്‍ പ​​​ങ്കു​​​വ​​​ച്ച പോ​​​സ്റ്റി​​​ലൂ​​​ടെ​​​യാ​​​ണ് പ്രേ​​​ക്ഷ​​​ക​​​രു​​​ടെ വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള കാ​​​ത്തി​​​രി​​​പ്പി​​​നു വി​​​രാ​​​മ​​​മി​​​ട്ട് ല​​​യ​​​ൺ​​​സ് ഗേ​​​റ്റ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തീ​​​യ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ‘ദ ​​​പാ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ക്രൈ​​​സ്റ്റി’ൽ ​​​യേ​​​ശു​​​വി​​​ന്‍റെ വേ​​​ഷമിട്ട ജിം ​​​കാ​​​വി​​​യേ​​​സ​​​ല്‍ ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും ‘ദ ​​​റി​​​സ​​​റ​​​ക്‌​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ക്രൈ​​​സ്റ്റി’​​​ലും യേ​​​ശു​​​വാ​​​യി എ​​​ത്തു​​​ക.

2004ല്‍ ​​​മെ​​​ല്‍ ഗി​​​ബ്സ​​​ന്‍ സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘ദ ​​​പാ​​​ഷ​​​ന്‍ ഓ​​​ഫ് ക്രൈ​​​സ്റ്റ്’ ചി​​​ത്രം സി​​​നി​​​മാ​​​ച​​​രി​​​ത്ര​​​ത്തി​​​ലെ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​യി​​​രു​​​ന്നു. 30 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​ര്‍ ചെ​​​ല​​​വി​​​ല്‍ നി​​​ർ​​​മി​​​ച്ച സി​​​നി​​​മ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ 611 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റാ​​​ണു വാ​​​രി​​​ക്കൂ​​​ട്ടി​​​യ​​​ത്. 370.8 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ക​​​ള​​​ക്‌​​​ഷ​​​നു​​​മാ​​​യി വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ ആ​​​ര്‍ റേ​​​റ്റ​​​ഡ് ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ ഏ​​​റ്റ​​​വും വ​​​ലി​​​യ തു​​​ക സ്വ​​​ന്ത​​​മാ​​​ക്കി​​​യ ചി​​​ത്രം​​​കൂ​​​ടി​​​യാ​​​ണി​​​ത്.ഐ​​​ക്ക​​​ൺ പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ​​​സ് നി​​​ർ​​​മി​​​ക്കു​​​ന്ന ‘ദ ​​​റി​​​സ​​​റ​​​ക്‌​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ക്രൈ​​​സ്റ്റി’ ന്‍റെ നിർമാണ ജോ​​​ലി​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

Related posts

Leave a Comment