തിരുവനന്തപുരം: അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാൻ ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം നവംബറിൽ കേരളത്തിലെത്തും. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
നവംബർ 10നും 18നും ഇടയിലായിരിക്കും ടീം കേരളത്തിൽ സൗഹൃദമത്സരം കളിക്കുക. മന്ത്രി വി.അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീനഫുട്ബോൾ ടീം അറിയിച്ചു.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് മെസി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്.
2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ മെസി കളിച്ചിരുന്നു.
മെസിപ്പട കേരളത്തിലേക്ക് ; നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും
