ഹൃദയപൂർവം സിനിമയ്ക്കു പേരിട്ടത് മോഹൻലാൽ ആണ്. അമാനുഷികനല്ലാത്ത സാധാരണക്കാരനായ ഒരാളുടെ കഥ എന്നാണ് മോഹൻലാലിനോട് പറഞ്ഞിരുന്നതെന്ന് സത്യൻ അന്തിക്കാട്.
ഒരവാർഡ് നൈറ്റിൽ മോഹൻലാലും ഞാനും ഉണ്ടായിരുന്നു. അവിടെ വച്ച് എന്താണു കഥ എന്ന് മോഹൻലാൽ ചോദിച്ചു. ആ കാരക്ടറിനെ കുറിച്ചും രൂപവും പറഞ്ഞു കൊടുത്തു.
കുറച്ചുകഴിഞ്ഞ് മോഹൻലാൽ തോളിൽ കൈയിട്ട് എന്റെ ചെവിയിൽ പറഞ്ഞു. നമുക്ക് ഇതിന് ഹൃദയപൂർവം എന്ന് പേരിട്ടാലോ എന്ന്. ആ ടൈറ്റിൽ എഴുതിയതും മോഹൻലാൽ ആണ് എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.