അ​ന്ന​മൂ​ട്ടി​യ​വ​ന് കു​ര​ങ്ങി​ന്‍റെ അ​ന്ത്യ​ചും​ബ​നം! മൃ​ഗ​സ്നേ​ഹി​യാ​യ മു​ന്നാ സിം​ഗി​ന്‍റെ മ​ര​ണ​ത്തി​ലാ​യി​രു​ന്നു ഹ​നു​മാ​ൻ​കു​ര​ങ്ങി​ന്‍റെ ദുഃ​ഖ​പ്ര​ക​ട​നം

ദി​യോ​ഗ​ഡ്: ത​ന്‍റെ അ​ന്ന​ദാ​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖി​ക്കു​ന്ന, ഹ​നു​മാ​ൻ​കു​ര​ങ്ങി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ജാ​ർ​ഖ​ണ്ഡി​ലെ ദി​യോ​ഗ​ഡി​ലാ​ണു സം​ഭ​വം. കു​ര​ങ്ങു​ക​ളോ​ട് അ​തി​യാ​യ പ​രി​ഗ​ണ​ന കാ​ട്ടി​യി​രു​ന്ന മൃ​ഗ​സ്നേ​ഹി​യാ​യ മു​ന്നാ സിം​ഗ് എ​ന്ന​യാ​ളു​ടെ മ​ര​ണ​ത്തി​ലാ​യി​രു​ന്നു ഹ​നു​മാ​ൻ​കു​ര​ങ്ങി​ന്‍റെ ദുഃ​ഖ​പ്ര​ക​ട​നം.

ദൃ​ശ്യ​ങ്ങ​ൾ തു​ട​ങ്ങു​ന്പോ​ൾ ഹ​നു​മാ​ൻ​കു​ര​ങ്ങ് മൃ​ത​ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്തി​രി​ക്കു​ന്ന​തും മു​ഖ​ത്തു ത​ലോ​ടു​ന്ന​തും കാ​ണാം. മു​ന്നാ സിം​ഗി​ന്‍റെ മു​ഖ​ത്തു ചും​ബി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ബ​ന്ധു​വാ​യ സ്ത്രീ ​തൊ​ട്ടു​വി​ളി​ച്ചു മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ കു​ര​ങ്ങ് മാ​റാ​തെ അ​വി​ടെ​ത്ത​ന്നെ തു​ട​രു​ന്നു. സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​ണു കു​ര​ങ്ങ് അ​വി​ടെ​നി​ന്നു മാ​റി​യ​ത്.

വീ​ഡി​യോ​യ്ക്കു നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണു ല​ഭി​ച്ച​ത്. മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ബ​ന്ധ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണു വീ​ഡി​യോ എ​ന്ന് ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2022ൽ ​ശ്രീ​ല​ങ്ക​യി​ലെ ബ​ട്ടി​ക​ലോ​വ​യി​ൽ സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യ​തി​ന്‍റെ സ്മ​ര​ണ​ക​ളും ചി​ല​ർ പ​ങ്കു​വ​ച്ചു.

Related posts

Leave a Comment