കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പുസ്തകപ്രകാശനത്തിന് ബിജെപി-കോൺഗ്രസ്-ലീഗ് നേതാക്കളും. നവംബർ മൂന്നിന് കണ്ണൂർ ടൗൺ സ്ക്വയറിലാണ് ഇ.പി. ജയരാജന്റെ “ഇതാണെന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഏറ്റുവാങ്ങുന്നത് ചെറുകഥാകൃത്ത് ടി.പത്മനാഭനും. കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, ബിജെപി നേതാവും മുൻ ഗോവ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
എന്നാൽ, സിപിഎം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദനെ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടില്ല. പി. ജയരാജനോ, എം.വി. ജയരാജനോ പരിപാടിയിലില്ല.
മാസങ്ങൾക്കു മുന്പ് പി. ജയരാജന്റെ ” കേരളം മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ പുസ്തക പ്രകാശന ചടങ്ങിൽ സിപിഎം നേതാക്കളെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്.
- സ്വന്തം ലേഖകൻ