എം.​എ​സ്. ശ്രീ​ക്കു​ട്ട​ന്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ തു​ട​രും

കൊ​ച്ചി: മ​ല​യാ​ളി താ​രം എം.​എ​സ്. ശ്രീ​ക്കു​ട്ട​ന്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സു​മാ​യി 2027 വ​രെ​യു​ള്ള പു​തി​യ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ശ്രീ​ക്കു​ട്ട​ന്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ അ​ക്കാ​ദ​മി സി​സ്റ്റ​ത്തി​ലൂ​ടെ വ​ള​ര്‍​ന്നു​വ​ന്ന താ​ര​മാ​ണ്.

2022ല്‍ ​ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ റി​സ​ര്‍​വ് ടീ​മി​നൊ​പ്പം ചേ​ര്‍​ന്ന അ​ദ്ദേ​ഹം ഡെ​വ​ല​പ്‌​മെ​ന്‍റ് ലീ​ഗ്, ഡ്യൂ​റ​ന്‍റ് ക​പ്പ് എ​ന്നി​വ​യു​ള്‍​പ്പെ​ടെ വി​വി​ധ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. റി​സ​ര്‍​വ് ടീ​മി​ലെ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​നം 2023-24 സീ​സ​ണി​ല്‍ സീ​നി​യ​ര്‍ ടീ​മി​ല്‍ എ​ത്തി​ച്ചു.

ഫ​സ്റ്റ് ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം തു​ട​ര്‍​ന്ന അ​ദ്ദേ​ഹം ഈ ​വ​ര്‍​ഷം ന​ട​ന്ന സൂ​പ്പ​ര്‍ ക​പ്പി​ല്‍ ടീ​മി​നു​വേ​ണ്ടി ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്കു​ക​യും മോ​ഹ​ന്‍ ബ​ഗാ​നെ​തി​രേ ഒ​രു ഗോ​ള്‍ നേ​ടു​ക​യും ചെ​യ്തു. പെ​ട്ടെ​ന്നു​ള്ള മു​ന്നേ​റ്റ​ങ്ങ​ളി​ലൂ​ടെ ഗോ​ള്‍ നേ​ടാ​ന്‍ ക​ഴി​വു​ള്ള താ​ര​മാ​ണ് ശ്രീ​ക്കു​ട്ട​ന്‍. എ​ല്ലാ ത​ല​ങ്ങ​ളി​ലും വ​ള​രാ​ന്‍ ക്ല​ബ് ത​ന്നെ ഒ​രു​പാ​ട് സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ശ്രീ​ക്കു​ട്ട​ന്‍ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment