അടൂര്‍ : മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂര്‍ പോലീസ് പിടികൂടി. ഇളമണ്ണൂര്‍ മഞ്ജു ഭവനില്‍ രമേശിന്റെ ഭാര്യ മഞ്ജു (28), മുക്കുപണ്ടം പണയം വയ്ക്കാന്‍ ഏല്പിച്ച മഞ്ജുവിന്റെ ബന്ധവും സുഹൃത്തുമായ പോരുവഴി സ്വദേശി വലിയത്ത് പുത്തന്‍വീട്ടില്‍ നിഖില്‍ (ജിത്തു, 27), അടൂര്‍ കനാല്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ചിറയന്‍കീഴ് സ്വദേശിയായ സരള ഭവനില്‍ സജിത്ത് (30) എന്നിവരാണ് പിടിയിലായത്.
അടൂര്‍ സ്റ്റേഷന് പരിധിയില്‍ ഇളമണ്ണൂര്‍ ആദിയ ഫിനാന്‍സ്, പാണ്ടിയഴികത്ത് ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് 1.75 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് രാഘവനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആദിക്കാട്ടുകുളങ്ങരയുള്ള സ്വകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുത്ത കേസില്‍ മഞ്ജു പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇവരെ നൂറനാട് പോലീസിനു കൈമാറി.

