പാലക്കാട്: വനിത പോലീസ് സ്റ്റേഷന് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി നഗരസഭ. കെട്ടിടം മൂന്നു ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസ്. 6 വർഷത്തെ വാടക കുടിശിക വരുത്തിയതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 6 വാർഷമായി നയാ പൈസ വാടക തന്നിട്ടില്ലന്ന് നഗരസഭ വ്യക്തമാക്കി.
31 ലക്ഷം രൂപയാണ് കുടിശികയുള്ളത്. കെട്ടിടത്തിൽ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതുമുതൽ ഒരു രൂപ പോലും നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭ ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
അതേസമയം ആറുമാസം കൂടി കാലതാമസം നൽകണമെന്ന് എസ്പി ആവശ്യപ്പെട്ടു. പരാതി എഴുതി നൽകിയാൽ ആറുമാസം കാലതാമസം നൽകാമെന്നും പിന്നേയും കുടിശിക നൽകിയില്ലെങ്കിൽ നടപടിയെടുക്കുമെന്നും നഗരസഭ വ്യക്തമാക്കി.