സ്കൂ​ട്ട​ർ യാ​ത്രി​ക​നെ വ​ള​ർ​ത്തു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു;  പൊ​തു​വ​ഴി​യി​ൽ നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട​തി​നെ ചോ​ദ്യം ചെ​യ്ത യു​വാ​വി​ന് ഉ​ട​മ​സ്ഥ​രു​ടെ വ​ക ക്രൂ​ര​മ​ർ​ദ​നം

കു​റ​വി​ല​ങ്ങാ​ട്: സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ വ​ള​ർ​ത്തു​നാ​യ ആ​ക്ര​മി​ച്ചു. വ​ള​ർ​ത്തു​നാ​യ​യെ അ​ഴി​ച്ചു​വി​ട്ട​തു സം​ബ​ന്ധി​ച്ച് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നാ​യ​യു​ടെ ഉ​ട​മ​സ്ഥ​നും മ​ക​നും ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യി പ​രാ​തി.

മ​ണ്ണ​യ്ക്ക​നാ​ട് കു​ന്ന​ങ്കി​ൽ സു​വ​ർ​ണാ​ല​യം ശ്രീ​ജി​ത്തി (42)​നാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന ശ്രീ​ജി​ത്ത് നാ​യ്ക്ക​ൾ ഓ​ടി​യെ​ത്തു​ന്ന​ത് ക​ണ്ട​പ്പോ​ൾ സ്‌​കൂ​ട്ട​ർ നി​ര്‌‌​ത്തി​യെ​ങ്കി​ലും നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

പൊ​തു​വ​ഴി​യി​ൽ നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ടു​ന്ന​തി​നെ ശ്രീ​ജി​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ഗൃ​ഹ​നാ​ഥ​നും മ​ക​നും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

Related posts

Leave a Comment