ഹോ ഇവൻമാരെക്കൊണ്ട് തോറ്റു..! പ്രതിപക്ഷ നേതാവ് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ല; തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റ് ഉദ്ദേശ്യമുണ്ടായിരിക്കാമമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ.മുരളീധരൻ എംഎൽഎ‍. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹനാണെന്നാണ് പറഞ്ഞത്. തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് മറ്റ് ഉദ്ദേശ്യമുണ്ടായിരിക്കാം. പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനം കൂടുതൽ ശക്തമാക്കണമെന്ന വികാരം പ്രവര്‍ത്തകര്‍ക്കുണ്ടെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം, പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ആ​​​ർ​​​എ​​​സ്പി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എ.​​​എ അ​​​സീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ഭി​​​പ്രാ​​​യ പ്ര​​​ക​​​ട​​​ന​​​ത്തെ കു​​​റി​​​ച്ചു​​​ള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​കാ​​​ൻ യോ​​​ഗ്യ​​​ൻ ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി​​​യാ​​​ണെ​​ന്നും, ഉ​​​മ്മ​​​ൻ ​ചാ​​​ണ്ടി നേ​​​തൃ​​​നി​​​ര​​​യി​​​ൽ വ​​​ര​​​ണ​​​മെ​​​ന്ന​​​തു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വി​​​കാ​​​ര​​​മാ​​​ണെ​​​ന്നും മുരളീധരൻ പറഞ്ഞത്.

Related posts