തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാലായിരത്തിലേറെപ്പേർ സംഗമത്തിൽ പങ്കെടുത്തു. മൂവായിരം പേര് പങ്കെടുക്കേണ്ടിടത്ത് 4600 ആളുകളാണ് പങ്കെടുത്തത്.പരിപാടി പരാജയമെന്നത് കള്ളപ്രചാരണമെന്ന് ഗോവിന്ദൻ പറഞ്ഞു.
അതേസമയം, പരിപാടിയിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, പരിപാടിയിൽ കസേരകൾ ഒഴിഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്നും അത് നിർമിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.