മുഖംകൊടുത്താൽ പണി കിട്ടുമോ? ഈ അകാല വയസന്മാരെക്കൊണ്ടു തോറ്റു; വയസികളും കിടു; ആ​ദ്യം പ​ത​റി, പിന്നെ കത്തിക്കയറി; സജീവമായി വ്യാജനും

സോനു തോമസ്

ഫേ​സ്ബു​ക്കി​ലെ ന്യു​ജെൻ മു​ഖ​ങ്ങ​ളെ​ല്ലാം എ​വി​ടെ​പ്പോ​യി? കു​റ​ച്ചു ദി​വ​സങ്ങ​ളാ​യി ഫേ​സ്ബു​ക്കി​ൽ ക​യ​റു​ന്ന ചി​ല​രു​ടെ സം​ശ​യ​മാ​ണ്. പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന പ​ല​മു​ഖ​ങ്ങ​ളും ഇ​ന്ന് ഫേ​സ്ബു​ക്കി​ലി​ല്ല. പ​ക​രം പ്രാ​യ​മാ​യ, തി​രി​ച്ച​റി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത ചി​ല​രാ​ണ് ഫ്ര​ണ്ട്സ് ലി​സ്റ്റി​ലു​ള്ള​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ് “വ​യ​സ​ൻ മു​ഖം’ എ​ന്ന അ​പ​ര​നാ​മ​ത്തി​ലാ​റ​യ​പ്പെ​ടു​ന്ന ഫേ​സ്ആ​പ്. ഭാ​വി​യി​ൽ താ​ൻ എ​ങ്ങ​നെ​യി​രി​ക്കും എ​ന്ന​റി​യാ​നു​ള്ള ആ​ളു​ക​ളു​ടെ ആ​കാം​ക്ഷയാ​ണ് ഫേ​സ്ആ​പ്പി​ന്‍റെ പി​ടി​വ​ള്ളി. പ്രാ​യ​മാ​കാ​ൻ ഇ​ഷ്ട​പ്പെ​ടാ​ത്ത ആ​ളു​ക​ൾ പോ​ലും ഫേ​സ്ആ​പ് ഉ​പ​യോ​ഗി​ച്ച് പ്രാ​യ​മാ​യി.

എ​ന്തൊ​ക്കെ ചെ​യ്യാം

ഫേ​സ്ആ​പ്പി​ൽ പ്രാ​യം കൂ​ട്ടാ​ൻ മാ​ത്ര​മ​ല്ല സാ​ധി​ക്കു​ന്ന​ത്. മ​റ്റ് നി​ര​വ​ധി പ്ര​ത്യേ​ക​ത​ക​ളും ഫേ​സ്ആ​പ്പി​ലു​ണ്ട്

1. പ്രാ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തു​ക. (പ്രാ​യം കൂ​ട്ടാം, കു​റ​യ്ക്കാം)
2.മു​ടി​യു​ടെ സ്റ്റൈ​ൽ മാ​റ്റു​ക.
3. മു​ടി​ക്ക് നി​റം ന​ൽ​കു​ക.
4.മു​ഖ​ത്ത് ചി​രി വ​രു​ത്തു​ക.
5. ഫോ​ട്ടോ​യു​ടെ പ​ശ്ചാ​ത്ത​ലം മാ​റ്റു​ക.
6. ടാ​റ്റു​ക​ൾ പ​തി​പ്പി​ക്കു​ക.
7. ലിം​ഗ​മാ​റ്റം ( പു​രു​ഷ​ന്‍റെ മു​ഖം സ്ത്രീ​യു​ടെ​യും സ്ത്രീ​യു​ടെ മു​ഖം പു​രു​ഷ​ന്‍റ്്േ​തു​മാ​ക്കി മാ​റ്റു​ക.) തു​ട​ങ്ങി​യ​വ ഫേ​സ്ആ​പ്പി​ന്‍റെ ചി​ല പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ൾ മാ​ത്ര​മാ​ണ്. ഉ​പ​യോ​ക്താ​വി​നെ അ​ടി​മു​ടി മാ​റ്റാ​നു​ള്ള സൂ​ത്രം ഫേ​സ്ആ​പ് ഒ​ളി​പ്പി​ച്ചു​വ​ച്ചി​ട്ടു​ണ്ടെ​ന്ന് ചു​രു​ക്കം.

21 ഫി​ൽ​റ്റ​റു​ക​ൾ ഫേ​സ്ആ​പി​ൽ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം. ഫേ​സ്ആ​പ് പ്രോ ​വേ​ർ​ഷ​നി​ൽ 28 ഫി​ൽ​റ്റ​റു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. പ്രോ ​വേ​ർ​ഷ​ൻ മൂ​ന്നു ദി​വ​സം സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാം. അ​തി​നു​ശേ​ഷം സേ​വ​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​ക​ണം. പ്രോ വേർഷൻ ഒരു വർഷം ഉപയോഗിക്കുന്നതിന് ഏകദേശം 1400 രൂപ നൽകണം.

മുഖംകൊടുത്താൽ പണി കിട്ടുമോ?

ഫേ​സ് ആ​പ്പ് ഉ​പ​യോ​ഗി​ച്ച് എ​ഡി​റ്റ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ ക​ന്പ​നി ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നാ​ണ് ആ​പ്പി​നെ​തി​രാ​യ പ്ര​ധാ​ന ആ​രോ​പ​ണം. ആ​പ് ഉ​പ​യോ​ഗ​ത്തി​നു​ള്ള നി​ബ​ന്ധ​ന​ക​ളി​ൽ ക​ന്പ​നി ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും വി​മ​ർ​ശ​ക​ർ പ​റ​യു​ന്നു. ഇ​തി​നി​ടെ, ഫേ​സ് ആ​പ്പി​നെ​തി​രേ എ​ഫ്ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു യു​എ​സ് സെ​ന​റ്റ​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ‌ രം​ഗ​ത്തെ​ത്തി.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ‌ അ​ധി​കൃ​ത​ർ റ​ഷ്യ​യി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​വ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും ഏ​താ​നും സെ​ന​റ്റ​ർ​മാ​ർ ആ​രോ​പി​ച്ചു. ഫോ​ണി​ലെ എ​ല്ലാ ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​ധി​കാ​രം, ബ്രൗ​സി​ങ് ഹി​സ്റ്റ​റി, ഐ​പി അ​ഡ്ര​സ് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ഫേ​സ്ആ​പ് ശേ​ഖ​രി​ക്കു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ വാ​ണി​ജ്യ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​ധി​കാ​രം ഫേ​സ്ആ​പ്പിനു​ണ്ട്.

പേടിക്കേണ്ട…

ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​റി​ല്ലെ​ന്നും പ്രോ​സ​സ് ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം ചി​ത്ര​ങ്ങ​ളും സ​ർ​വ​റി​ൽ​നി​ന്ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡി​ലീ​റ്റ് ചെ​യ്യാ​റു​ണ്ടെ​ന്നും ക​ന്പ​നി സ്ഥാ​പ​ക​ൻ യാ​രോ​സ്ല​വ് ഗോ​ൺ​ക​ചോ​ർ​വ് അ​റി​യി​ച്ചു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ‌ റ​ഷ്യ​യി​ൽ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ക​ന്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു. ക്ലൗ​ഡ് രീ​തി​യി​ലാ​ണ് ഫോ​ട്ടോ​ക​ൾ എ​ഡി​റ്റ് ചെ​യ്യു​ന്ന​ത്. ഫോ​ണി​ലെ മ​റ്റ് ഫോ​ട്ടോ​ക​ൾ ക്ലൗ​ഡി​ലേ​ക്ക് മാ​റ്റാ​റി​ല്ലെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ആ​പ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ന്പ​നി ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം ന​ൽ​ക​ണം.

ആ​ദ്യം പ​ത​റി, പിന്നെ കത്തിക്കയറി

റ​ഷ്യ​ൻ ക​ന്പ​നി​യാ​യ വ​യ​ർ​ലെ​സ് ലാ​ബ് 2017ൽ ​ആ​ണ് ഫേ​സ് ആ​പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ഫി​ഷ​ൽ‌ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ആ​പ് ചി​ത്ര​ങ്ങ​ളി​ൽ എ​ഡി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. ആ​രം​ഭ കാ​ല​ത്തു വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും മു​ഖ​ത്തി​ന്‍റെ നി​റം മാ​റ്റു​ന്ന സം​വി​ധാ​നം വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടു. വ​ർ​ണ​വെ​റി പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. തു​ട​ർ​ന്ന് ഈ ​സം​വി​ധാ​നം ക​ന്പ​നി പി​ൻ​വ​ലി​ച്ചു.

സജീവമായി വ്യാജനും

വ്യാ​ജ ഫേ​സ് ആ​പി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് റ​ഷ്യ​ൻ സൈ​ബ​ർ സു​ര​ക്ഷാ ക​ന്പ​നി​യാ​യ കാ​സ്പെ​ർ​സ്കി​യി​ലെ ഗ​വേ​ഷ​ക​ൻ ഇ​ഗോ​ർ ഗോ​ളോ​വി​ൻ പ​റ​ഞ്ഞു. ഫേ​സ് ആ​പ് ശേ​ഖ​രി​ക്കു​ന്ന ഉ​പ​യോ​ക്താ​ക്ക​ളു​ടെ മു​ഖ​ത്തി​ന്‍റെ ചി​ത്ര​വും ഫോ​ണ്‍ വി​വ​ര​ങ്ങ​ളും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും സൈ​ബ​ർ സു​ര​ക്ഷാ രം​ഗ​ത്തു​ള്ള​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. ഫെ​യ്സ് റെ​ക്ക​ഗ്നി​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും വ്യാ​പ​ക​മാ​യ ഇ​ക്കാ​ല​ത്ത് സ്വ​ന്തം ചി​ത്രം ഇ​ത്ത​രം ആ​പ്പു​ക​ളു​ടെ ശേ​ഖ​ര​ത്തി​ലേ​ക്കു ന​ൽ​കു​ന്ന​തി​ൽ അ​പ​ക​ട​മു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധരു​ടെ വാ​ദം.

താ​ര​ങ്ങ​ളും ട്രോ​ളു​ക​ളും

മു​ഖ​ത്തെ പ്രാ​യം കൂ​ട്ടു​ന്ന ഫീ​ച്ച​റാ​ണ് ഇ​പ്പോ​ൾ ആ​ളു​ക​ൾ ഏ​റെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മോ​ളി​വു​ഡ്, ടോ​ളി​വു​ഡ്, ബോ​ളി​വു​ഡ്, ഹോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ഫേ​സ് ആ​പ്പി​ൽ​സ​ജീ​വ​മാ​ണ്. മ​ല​യാ​ള​ത്തി​ൽ മ​മ്മു​ട്ടി​യു​ടെ ചി​ത്ര​മാ​ണ് ഫേ​സ്ആ​പ്പി​ൽ ഹി​റ്റ്.

ചി​ത്ര​ത്തി​ൽ കൂ​ടെ​യു​ള്ള താ​ര​ങ്ങ​ളൊ​ക്കെ പ്രാ​യ​മാ​കു​ന്പോ​ഴും മ​മ്മൂ​ട്ടി ചെ​റു​പ്പ​മാ​യാ​ണ് വ​രു​ന്ന​ത്. ര​മേ​ശ് പി​ഷാ​ര​ടി​യും ധ​ർ​മ​ജ​നും മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ട അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ന​ടി​മാ​രും ഫേ​സ്ആ​പി​ൽ സ​ജീ​വ​മാ​ണെ​ങ്കി​ലും ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രി​ക​ൾ​ക്ക് ഫേ​സ്ആ​പ്പി​നോ​ട് അ​ത്ര പ​ഥ്യ​മി​ല്ല. ഫേ​സ്ആ​പ്പി​ലെ പ്രാ​യം കു​റ​യ്ക്കാ​നു​ള്ള ഫീ​ച്ച​റാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഇ​ര.

ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ലും ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ഫേ​സ്ആ​പ് കു​തി​ക്കു​ക​യാ​ണ്. 121 രാ​ജ്യ​ങ്ങ​ളി​ൽ ആ​പ് സ്റ്റോ​റി​ൽ ഫേ​സ് ആ​പ്പ് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​തി​നോ​ട​കം 10 കോ​ടി​യി​ല​ധി​കം ആ​ളു​ക​ളാ​ണ് ഫേ​സ് ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ലേ​സ്റ്റോ​റി​ൽ FaceApp എ​ന്ന് സേ​ർ​ച്ച് ചെ​യ്താ​ൽ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

Related posts