നൃത്തം പലര്‍ക്കും പലതായിരിക്കാം. എന്നാല്‍ തനിക്കതു ജീവവായു പോലെപ്രധാനപ്പെട്ട ഒന്നാണെന്ന് നവ്യാ നായർ. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്തുന്ന ഒന്ന്.
നാളെ സിനിമകള്‍ ഇല്ലാത്ത ഒരു കാലം വന്നാലും നൃത്തം എനിക്കൊപ്പമുണ്ടാവും എന്നുറപ്പുണ്ട്. സ്റ്റേജ് ഷോകളും നൃത്തവിദ്യാലയവും അടങ്ങുന്ന ലോകത്താണ് ഞാന്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്.അതുകൊണ്ടുതന്നെ നൃത്തത്തോട് വല്ലാത്ത ഒരുതരം മമതാബന്ധമുണ്ട്.
കേവലം ഒരു ഉപജീവനമാര്‍ഗം എന്നതിനപ്പുറം ആത്മപ്രകാശനത്തിന്റെ, ആത്മസാക്ഷാത്കാരത്തിന്റെ വളരെ ഡിവൈനായ ഒരു തലം നൃത്തം എനിക്കു സമ്മാനിക്കുന്നുണ്ട് അതെന്ന് നവ്യ നായര്‍ പറഞ്ഞു.