മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ. വളാഞ്ചേരി സ്വദേശിയായ നാല്‍പത്തിരണ്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പെരുന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കടുത്ത പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ കണ്ടതോടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തി.
ഇതോടെ പൂനെയിലെ ലാബിലേക്ക് സ്രവ സാമ്പിള്‍ അയച്ചു. ഈ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.