നി​വി​ൻ പോ​ളി വീ​ണ്ടും ആ​ഗ്ര​ഹി​ച്ച​പ്പോ​ൾ…

സ്റ്റാ​ര്‍​ട്ട് അ​പ്പു​ക​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ക​ഴി​യു​ക എ​ന്ന​ത് ഒ​രു​പാ​ട് വ​ര്‍​ഷ​ത്തെ ആ​ഗ്ര​ഹ​മാ​ണ്. എ​ന്‍​ജി​നി​യ​റിം​ഗാ​ണ് പ​ഠി​ച്ച​തെ​ങ്കി​ലും, എ​ന്തി​നാ​ണ് പ​ഠി​ച്ച​തെ​ന്ന് ഇ​പ്പോ​ഴും ഒ​രു​റ​പ്പി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. ഒ​രു ബി​സി​ന​സോ സ്റ്റാ​ര്‍​ട്ട് അ​പ്പോ തു​ട​ങ്ങ​ണ​മെ​ന്ന​ത് പ​ഠി​ക്കു​ന്ന കാ​ലം​തൊ​ട്ടേ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു.

ഒ​രു​പാ​ട് ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു​വെ​ന്ന​ല്ലാ​തെ പ്രാ​യോ​ഗി​ക​മാ​യി ഒ​ന്നും മു​ന്നോ​ട്ടു​പോ​യി​ല്ല. ആ​വ​ശ്യ​മാ​യ പി​ന്തു​ണ​യൊ​ന്നും അ​ന്ന് ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് ഭാ​ഗ്യം കൊ​ണ്ട് സി​നി​മ​യി​ല്‍ എ​ത്തി. സി​നി​മ​യി​ല്‍ തി​ര​ക്കാ​യി.

ഇ​ട​യ്ക്ക് ഓ​രോ സ്റ്റാ​ര്‍​ട്ട് അ​പ്പ് ഐ​ഡി​യ​ക​ള്‍ കേ​ള്‍​ക്കും. സ്റ്റാ​ര്‍​ട്ട് അ​പ്പു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന പ​രി​പാ​ടി തു​ട​ങ്ങ​ണം എ​ന്ന​ത് ഒ​രു​പാ​ട് കാ​ല​ത്തെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു.

സി​നി​മ​യി​ല്‍ ഞ​ങ്ങ​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഒ​രു​പാ​ട് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. അ​വ​യെ​ക്കു​റി​ച്ച് ആ​ളു​ക​ളോ​ട് ച​ര്‍​ച്ച ചെ​യ്യു​മാ​യി​രു​ന്നു. സി​നി​മാ നി​ര്‍​മാ​ണ​ത്തെ സ​ഹാ​യി​ക്കു​ന്ന എ​ഐ ടൂ​ളു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. -നി​വി​ന്‍ പോ​ളി

Related posts

Leave a Comment