അമ്പലപ്പുഴ: വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്തതില്‍ ദമ്പതികളുടെ പ്രതിഷേധം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം പുതുവല്‍ മുഹമ്മദ് കുഞ്ഞും ഭാര്യ ഷീബയുമാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്.
23 വര്‍ഷമായി ഈ വാര്‍ഡിലെ സ്ഥിരതാമസക്കാരാണ് ഇവര്‍.വോട്ടര്‍പ്പട്ടികയുടെ അന്തിമ ലിസ്റ്റില്‍ ഇളയ മകന് സദറുദീന്റെ പേര് മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്.
മുഹമ്മദ് കുഞ്ഞ്, ഷീബ, മകന് മുഹമ്മദ് മാഹീന് എന്നിവരുടെ പേരുകള്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ നീക്കം ചെയ്തതിനെതിരേയാണ് പ്രതിഷേധം നടത്തിയത്. തുടര്‍ന്ന് ജില്ലാ കളക്ടര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്കി.

