ഓഫ് റോഡ് ജീപ്പ് ഓട്ടത്തിലെ താരം തെരഞ്ഞെടുപ്പിന്റെ ട്രാക്കിൽ. പാലാ നഗരസഭ എട്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി റിയാ മേരി ബിനോ (24) എന്ന റിയ ചീരാംകുഴി ഓഫ് റോഡ് മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. സംസ്ഥാനത്തു നടന്ന 15 മത്സരങ്ങളില്‍ റിയ മത്സരിച്ചിട്ടുണ്ട്. ബിരുദമെടുത്ത ശേഷം ടിടിസി പഠിച്ച റിയ പാലായിലെ സ്വകാര്യ സ്കൂളിലെ അധ്യാപിക കൂടിയാണ്.
ചീരാംകുഴി ബിനോ-ആശ ദമ്പതിമാരുടെ മകളാണ്. അച്ഛന്റെയും അദേഹത്തിന്റെ സഹോദരന്റെയും പിന്നാലെയാണ് റിയ ഓഫോ റോഡ് മത്സരങ്ങളുടെ ട്രാക്കിലെത്തിയത്. അച്ഛന്റെ സഹോദരന് ജോസ് ചീരാംകുഴി 10ാം വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്ഥയാണന്നുള്ളത് റിയയ്ക്ക് മത്സരിക്കുവാന്‍ തടസമല്ല. ജോസ് ചീരാംകുഴി നിലവില്‍ പാലാ നഗരസഭാംഗമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തേടിയപ്പോള്‍ പാര്‍ട്ടി പാരമ്പര്യം കൂടി പരിഗണിച്ചാണ് റിയയെ തെരഞ്ഞെടുത്തത്.

