കൊ​ച്ചി കാ​ണാ​ൻ വീ​ണ്ടും ആ​ഡം​ബ​ര ക​പ്പ​ലു​ക​ൾ

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കൊ​ച്ചി തീ​ര​ത്ത് വീ​ണ്ടും ആ​ഡം​ബ​ര ക​പ്പ​ലെ​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 709 വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി എം​വി വേ​ൾ​ഡ് ഒ​ഡീ​സി ക​പ്പ​ലാ​ണ് ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

ദ്വീ​പു​രാ​ഷ്‌​ട്ര​മാ​യ ബ​ഹാ​മ​സി​ൽ​നി​ന്നു​ള്ള ആ​ഡം​ബ​ര ക​പ്പ​ലാ​ണി​ത്. പോ​ർ​ട്ട് ലൂ​യി​സി​ൽ​നി​ന്നാ​ണ് യാ​ത്ര​ക്കാ​രു​മാ​യി കൊ​ച്ചി​യി​ലേ​ക്കെ​ത്തി​യ​ത്. 176 ജീ​വ​ന​ക്കാ​രും ക​പ്പ​ലി​ലു​ണ്ട്.

ക​പ്പ​ലി​ലെ സ​ഞ്ചാ​രി​ക​ളെ കൊ​ച്ചി​ൻ പോ​ർ​ട്ട് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു. സ​ഞ്ചാ​രി​ക​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. 23ന് ​വി​യ​റ്റ്നാ​മി​ലേ​ക്കാ​ണ് എം​വി വേ​ൾ​ഡ് ഒ​ഡീ​സി യാ​ത്ര തു​ട​രു​ക.

കൊ​ളം​ബോ​യി​ൽ​നി​ന്നു സെ​ലി​ബ്രി​റ്റി മി​ല്ലേ​നി​യം ആ​ഡം​ബ​ര ക​പ്പ​ൽ 21ന് ​കൊ​ച്ചി​യി​ലെ​ത്തും. 2034 യാ​ത്ര​ക്കാ​രു​മാ​യെ​ത്തു​ന്ന ക​പ്പ​ൽ പി​റ്റേ​ന്നു മും​ബൈ​യി​ലേ​ക്കു പോ​കും.

Related posts

Leave a Comment