തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കന്പനിയുടെ പേരിലാണ് തുക നൽകുന്നത്. അദാനി പോർട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഓഖി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അദാനി ഗ്രൂപ്പ് അഞ്ചുലക്ഷം ധനസഹായം നൽകും
