ജോയ്സ് ജോർജ് എംപി ഭൂമി കൈയേറിയിട്ടില്ല; പരമ്പരാഗതമായി ലഭിച്ച ഭൂമിയാണ് എംപിക്കുള്ളതെന്ന് ന്യായീകരണവുമായി റവന്യൂമന്ത്രി

തിരുവനന്തപുരം: കൊട്ടാക്കന്പൂർ ഭൂമി കൈയേറ്റ വിഷയത്തിൽ ഇടുക്കി എംപി ജോയ്സ് ജോർജിനെ ന്യായീകരിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. ജോയ്സ് ജോർജ് ഭൂമി കൈയേറിയിട്ടില്ലെന്നും പരന്പരാഗതമായി ലഭിച്ച ഭൂമിയാണ് അദ്ദേഹത്തിന്‍റേതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഹിരസണിന്‍റേതടക്കം വൻകിട അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജോയ്സ് ജോർജിനെതിരേ ചിലർ രാഷ്ട്രീയമായി ദുരാരോപണം ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

Related posts