തിരുവനന്തപുരം: മെഡിക്കല് കോളജില് ചികിത്സ നിഷേധിച്ചതിനെ തുടര്ന്ന് രോഗി വേണു മരിച്ച സംഭവം, സിസ്റ്റം തകരാറിലായതിന്റെ അവസാനത്തെ ഇരയാണെന്നും ധാര്മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്ജ് രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ആരോഗ്യമേഖലയെ തകര്ത്തതിന്റെപൂര്ണഉത്തരവാദി മന്ത്രി വീണാ ജോര്ജാണ്. മന്ത്രിയ്ക്ക് സ്ഥാനത്തിരിക്കാന് അര്ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയില് നടന്നത് വന് സ്വര്ണക്കൊള്ളയാണെന്നു പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് കോടതിയും ശരിവച്ചിരിക്കുന്നു. കോടതി പറഞ്ഞത് പലതും ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്.
ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും അംഗങ്ങളും രാജിവയ്ക്കണം. ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കള് അവിടെയുണ്ടൊയെന്നു പരിശോധിക്കണം. എന്. വാസു പ്രതിയായതില് മുഖ്യമന്ത്രിയും സര്ക്കാരും മറുപടി പറയണം.
വാസുവിനെ രക്ഷിക്കാന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിനുമേല് സമ്മര്ദം ചെലുത്തുകയാണ്. പല ഉന്നതരും കുടുങ്ങാതിരിക്കാനാണ് സര്ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്ത്താസമ്മേളനത്തിലാണ് വി.ഡി. സതീശൻ ഇക്കാര്യങ്ങള് പറഞ്ഞത്.

