വിയ്യൂർ: രാമവർമപുരം സർക്കാർ വൃദ്ധസദനത്തിലെ അന്തേവാസികൾ ഭക്ഷണം ഉപേക്ഷിച്ച് ഇന്നും സമരം തുടരുന്നു. 70ഓളം പേരാണ് ഭക്ഷണം ഉപേക്ഷിച്ച് സമരം ഇരിക്കുന്നത്. പാചകക്കാരി മോശമായി പെരുമാറുന്നുവെന്നും ഗുണനിലവാരമില്ലാതെയും ശുചിത്വമില്ലാതെയും ഭക്ഷണം നൽകുന്നുവെന്നും ആരോപിച്ചാണ് അന്തേവാസികൾ ഭക്ഷണം ഉപേക്ഷിച്ച് സമരം നടത്തുന്നത്. ഇന്നലെ ഉച്ചഭക്ഷണം ഉപേക്ഷിച്ചാണ് സമരം ആരംഭിച്ചത്. പാചകക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് അന്തേവാസികൾ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്.
മോശം ഭക്ഷണം: വൃദ്ധസദനം അന്തേവാസികൾ ഭക്ഷണം ഉപേക്ഷിച്ച് സമരം തുടരുന്നു ; പാചകക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി
