തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അമ്മയും കാമുകനും അറസ്റ്റിൽ.
നെടുമങ്ങാട് കരിപ്പുർ സ്വദേശിനി മിനിമോൾ, കാച്ചാണി സ്വദേശി ഷൈജു എന്നിവരെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളാണ് മിനിമോൾക്ക്. വർഷങ്ങൾ നീണ്ട പ്രവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മിനിമോളുടെ ഭർത്താവ് നാട്ടിലെത്തിയത്.
ഇതിന് മുൻപായി മിനി, ഷൈജുവിനെ വിവാഹം ചെയ്തിരുന്നു. തുടർന്ന് ഇരുവരും മുങ്ങുകയും ചെയ്തു.
അഞ്ചു വർഷമായി ഇരുവരും പ്രണയത്തിലാണെന്ന് പോലീസ് പറയുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

