കൊച്ചി: ഓണ വിഭവങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനും സ്വന്തമായി വാങ്ങാനുമായി സംസ്ഥാനതലത്തില്‍ കുടുംബശ്രീ ഒരുക്കിയ ഓണം ഗിഫ്റ്റ് ഹാമ്പറിലൂടെ നേടിയെടുത്തത് 6.2 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീയുടെ പോക്കറ്റ് മാര്‍ട്ട് ആപ്പിലൂടെ ഓഗസ്റ്റ് നാലു മുതല്‍ 5,400 ഓണ്‍ലൈന്‍ ഓണം ഗിഫ്റ്റ് ഹാമ്പറുകളാണ് വില്പന നടത്തിയത്. ഇതിലൂടെ 49 ലക്ഷം രൂപയുടെ വിറ്റുവരവ് കുടുംബശ്രീ നേടിയെടുത്തു.
ചിപ്സ്, ശര്‍ക്കര വരട്ടി, പാലട, സേമിയ പായസം മിക്സ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കറിമസാല, സാമ്പാര്‍ മസാല തുടങ്ങി 10 ഇനം ഉത്പന്നങ്ങളടങ്ങിയ ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയും കൊറിയര്‍ ചാര്‍ജുമാണ് ഈടാക്കിയത്. 960 രൂപയാണ് ഇതിന്റെ എംആര്‍പി വില.
ഓണം കുടുംബശ്രീയോടൊപ്പം’എന്ന ടാഗ് ലൈനോടെ എത്തിയ വിഭവങ്ങള്‍ ‘പോക്കറ്റ് മാര്‍ട്ട് ദി കുടുംബശ്രീ സ്റ്റോര്‍’ വഴിയാണ് ഓണ്‍ലൈന്‍ വില്പന നടത്തിയത്.
സിഡിഎസ് മുഖാന്തരം സംസ്ഥാനത്ത് 92,117 ഓണം ഗിഫ്റ്റ് ഹാമ്പറുകള്‍ വിറ്റു. ഇതില്‍ നിന്ന് 5.71 കോടി രൂപയാണ് വരുമാനം ഉണ്ടായത്. വീണ്ടും ഉപയോഗിക്കാവുന്ന തുണി സഞ്ചികളിലാക്കി സിഡിഎസുകള്‍ വീടുകളില്‍ എത്തിച്ചു നല്കുന്ന കിറ്റുകള്‍ക്കും 799 രൂപ തന്നെയായിരുന്നു വില.
സീമ മോഹന്‍ലാല്‍