ഇന്ത്യൻ തിരിച്ചടി സ്വാഗതം ചെയ്ത് പ്രതിപക്ഷം; സൈ​ന്യ​ത്തെ​ക്കു​റി​ച്ച് അ​ഭി​മാ​ന​മെ​ന്ന് രാഹുൽ ഗാന്ധി

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യു​ള്ള ഇ​ന്ത്യ​യു​ടെ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​നെ ആ​വേ​ശ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്ത് പ്ര​തി​പ​ക്ഷം. രാ​ജ്യ​ത്തെ ഓ​ര്‍​ത്ത് അ​ഭി​മാ​ന​മെ​ന്ന് കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍ എ​ക്സി​ൽ കു​റി​ച്ചു. രാ​ജ്യം സേ​ന​ക്കൊ​പ്പ​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ്റാം ര​മേ​ശും എ​ക്സി​ൽ കു​റി​ച്ചു.

ഇ​ന്ത്യ ന​ട​ത്തി​യ സ​ര്‍​ജി​ക്കൈ​ൽ സ്ട്രൈ​ക്കി​നെ കോ​ണ്‍​ഗ്ര​സ് സ്വാ​ഗ​തം ചെ​യ്തു. സൈ​ന്യ​ത്തി​ന് നി​രു​പാ​ധി​ക പി​ന്തു​ണ​യെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു. സൈ​ന്യ​ത്തെ​ക്കു​റി​ച്ച് ഓ​ര്‍​ത്ത് അ​ഭി​മാ​ന​മെ​ന്നും ജ​യ്ഹി​ന്ദ് എ​ന്നും നേ​താ​വ് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

തീ​വ്ര​വാ​ദ​ത്തി​നു​ള്ള ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണെ​ന്നും എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണ​തി​നെ​ന്നും ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ചു.​പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ത​ക്ക​താ​യ മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് കോ​ണ്‍​ഗ്ര​സ് നേ​ര​ത്തെ ത​ന്നെ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു​വെ​ന്നും സൈ​ന്യ​ത്തി​നൊ​പ്പം ശ​ക്ത​മാ​യി കോ​ണ്‍​ഗ്ര​സ് നി​ല​കൊ​ള്ളു​ക​യാ​ണെ​ന്നും പാ​കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ​യും തീ​വ്ര​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ന​യ​മാ​യി ഈ ​നീ​ക്കം മാ​റ​ണ​മെ​ന്നും ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

ജ​യ്ഹി​ന്ദ് എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ശ​ശി ത​രൂ​ര്‍ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട് എ​ക്സി​ൽ കു​റി​ച്ച​ത്. ഇ​ന്ത്യ​യു​ടെ ധീ​ര​ത​യു​ടെ വി​ജ​യ​മെ​ന്ന് അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു. പാ​ക് ഭീ​ക​ര​ത​യു​ടെ വേ​ര​റു​ക്ക​ണ​മെ​ന്ന് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി പ​റ​ഞ്ഞു.

Related posts

Leave a Comment