ജലന്ധർ: പഞ്ചാബ് ജലന്ധർ സിവിൽ ആശുപത്രിയിലെ ട്രോമ വാർഡിൽ ഓക്സിജൻ ലഭ്യതയിൽ കുറവുവന്നതിനെത്തുടർന്ന് മൂന്നു രോഗികൾക്കു ജീവൻ നഷ്ടമായി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഓക്സിജൻ വിതരണം മാറ്റുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണു സംഭവത്തിനു കാരണം.
സംഭവത്തെത്തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് ആശുപത്രി സന്ദർശിക്കുകയും വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
വിഷയത്തിൽ ശരിയായ അന്വേഷണം ഉറപ്പ് നൽകിയ മന്ത്രി, ചണ്ഡീഗഡിൽ നിന്നുള്ള ഡോക്ടർമാരുടെ ഒരു സംഘം വിഷയം അന്വേഷിക്കുമെന്നും പറഞ്ഞു. സാങ്കേതിക തകരാറാണ് ഓക്സിജൻ വിതരണം കുറയാൻ കാരണമെന്ന് ഐവിൽ സർജനും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ. വിനയ്കുമാർ പറഞ്ഞു.