തിരുവനന്തപുരം: ശ്രി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നത് ആചാരവിരുദ്ധം. നിലവറ പെട്ടെന്ന് തുറക്കാ വില്ലെന്നും പത്മനാഭ സ്വാമിക്ഷേത്രത്തിലെ ഭരണസമിതി അംഗവും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയുമായ കരമന ജയന് വ്യക്തമാക്കി. നിലവറ തുറക്കല്‍ സംബന്ധിച്ച് ഒരു ആലോചനയും നിലവിലില്ല. ചില തല്പര കക്ഷികളാണ് അനാവശ്യകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ദേവ ചൈതന്യമുള്ളതാണ് ബി നിലവറയെന്നും കരമന ജയന് വ്യക്തമാക്കി. നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും കരമന ജയന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.