പത്മാവതിയെക്കുറിച്ച് ചോദിച്ചാന്‍ അടിവാങ്ങിക്കും

ശി​ൽ​പ ഷെ​ട്ടി പൊ​ട്ടി​ത്തെ​റി​ച്ച വാ​ർ​ത്ത​യാ​ണ് ബോ​ളി​വു​ഡി​ൽ ഇ​പ്പോ​ൾ സം​സാ​ര വി​ഷ​യം. പ​ത്മാ​വ​തി സി​നി​മ​യെ ക്കുറി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ളാ​ണ് ശി​ൽ​പ ചു​ട്ട മ​റു​പ​ടി കൊ​ടു​ത്ത​ത്. പ​ത്മാ​വ​തി​യെപ്പ​റ്റി എ​ന്നോ​ട് എ​ന്തി​നാ​ണ് ചോ​ദി​ക്കു​ന്ന​ത്… ഇ​നി ചോ​ദി​ച്ചാ​ൽ മൈ​ക്ക് കൊ​ണ്ട് അ​ടി ത​രു​മെ​ന്ന് ശി​ൽ​പ ഷെ​ട്ടി പ​റ​ഞ്ഞു.

വി​വാ​ദ​ങ്ങ​ളി​ൽ ചെ​ന്നു വീ​ഴാ​തെ ഒ​ഴി​ഞ്ഞുമാ​റാ​നാ​ണ് താ​രം ശ്ര​മി​ച്ച​തെ​ങ്കി​ൽ അ​തി​നാ​യി പ​റ​ഞ്ഞ മ​റു​പ​ടി ഇ​പ്പോ​ൾ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. ദീ​പി​ക പ​ദു​ക്കോ​ൺ നാ​യി​ക​യാ​യി എ​ത്തു​ന്ന പ​ത്മ​വാ​തി സി​നി​മ ച​രി​ത്ര​ത്തെ വ​ള​ച്ചെ​ാടി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പെ​ട്ട് റി​ലീ​സ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ിട്ടി​ല്ല.

ചി​ത്ര​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ഒ​രു​പാ​ട് പ്ര​മു​ഖ​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ശി​ൽ​പ ഷെ​ട്ടി​യു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ​ത്. പ​ക്ഷേ ആ ​ചോ​ദ്യം കേ​ട്ട് താ​രം പ്ര​കോ​പി​ത​യാ​കു​ക​യാ​യി​രു​ന്നു.

Related posts