പാലക്കാട്: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പാലക്കാട്ട് ഏകദിന ഉപവാസം നടത്തിയിരുന്നു.
വാളയാർ സഹോദരിമാരുടെ ദുരൂഹ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ
