പാലാ: തൃശൂരില്‍ നടന്ന 47-ാമത് ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ മീനച്ചില്‍ കാരാട്ടില്ലത്തു റിനോ തോമസ് സീനിയര്‍ വിഭാഗത്തില്‍ രണ്ട് സ്വര്‍ണ മെഡലും യൂത്ത് വിഭാഗത്തില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കി.
ഇതോടൊപ്പം പ്രോ പഞ്ചാ റെസ്ലിംഗ് ടൂര്‍ണമെന്റില്‍ സെലക്ഷന് നേടുകയും ചെയ്തു. മുന്‍ ദേശീയ യൂത്ത് വിഭാഗത്തില്‍ ചാമ്പ്യനും കോട്ടയം പഞ്ചഗുസ്തി ടീം ക്യാപ്റ്റനും കൂടിയാണ് റിനോ തോമസ്. 2021 ല്‍ ജൂനിയര്‍ വിഭാഗത്തിലാണ് റിനോ തോമസ് പഞ്ചഗുസ്തിയില്‍ അരങ്ങേറ്റം കുറിച്ചത്. പാലായിലെ ഇവോ ഫിറ്റ്നസ് ജിംമ്നേഷ്യത്തിലാണ് പരിശീലനം നടത്തുന്നത്