കോട്ടയം: നറുക്കെടുപ്പ് കഴിഞ്ഞില്ലെങ്കിലും പലരും സ്ഥാര്ഥിക്കുപ്പായം തുന്നി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. മൂന്നു മുന്നണികളിലെയും നിലവിലെ മെംബര്‍മാരില്‍ ഭൂരിഭാഗവും ഒരുകൈ കൂടി നോക്കാമെന്ന നിലയില്‍ സജീവമായി രംഗത്തു തന്നെയാണ്. ഉദ്ഘാടനങ്ങളുടെയും നാടമുറിക്കലുകളുടെയും നെട്ടോട്ടത്തിലാണ് മെംബര്‍മാര്‍.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ പെരുമാറ്റചട്ടവും വരും പിന്നെ ഒന്നും നടക്കില്ല. അതിനു മുമ്പ് പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തണം. സഹായം കിട്ടേണ്ട ഒരാളെ പോലും വിട്ടു പോകാതെ വീടുകള്‍ കയറിയിറങ്ങുകായണ് മെംബര്‍മാര്‍.
മിക്ക പഞ്ചായത്തുകളിലും മാസങ്ങള്‍ക്കു മുമ്പ് പൂര്‍ത്തീകരിച്ച പദ്ധതികള്‍ പോലും ഉദ്ഘാടനം നടത്താതെ കാത്തുകിടക്കുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ ഉദ്ഘാടനം നടത്തിയാലേ വോട്ടില്‍ പ്രതിഫലിക്കും എന്നതാണ് ഉദ്ഘാടനം വൈകിപ്പിക്കാന്‍ കാരണം.
ചിലയിടത്ത് മന്ത്രിമാരെ എത്തിച്ച് ഉദ്ഘാടന മാമാങ്കം നടത്താനാണ് പഞ്ചായത്ത് ഭരണ സമിതികളുടെ തീരുമാനം. കരാറുകാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും പുറകെയാണ് മെംബര്‍മാര്‍ ഗ്രാമീണ റോഡുകള്‍, പാലങ്ങള്‍, വഴിവിളക്കുകള്‍, ബസ്റ്റാന്‍ഡുകള്‍, ഷോപ്പിംഗ് കോംപ്ലക്സ്, മാര്‍ക്കറ്റ് സമുച്ചയം ഇങ്ങനെ പല പഞ്ചായത്തുകളിലും പദ്ധതികള്‍ പാതിവഴിയിലാണ് തെരഞ്ഞെടുപ്പിനു മുമ്പ് എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കണമെന്ന ഓരോ ഒരു ആവശ്യം മാത്രമേയുള്ള മെംബര്‍മാര്‍ക്ക്.