ഒ​ഴി​ഞ്ഞു പോ… ​ഈ ദേ​ഹം വി​ട്ട് പോ​യ്‌​ക്കോ​ണം: സാ​ത്താ​നെ ഒ​ഴി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ മ​ക്ക​ളെ മ​ർ​ദി​ച്ച പാ​സ്റ്റ​ർ അ​റ​സ്റ്റി​ൽ

നാ​ഗ​ർ​കോ​വി​ൽ: ത​മി​ഴ്നാ​ട് നാ​ഗ​ർ​കോ​വി​ലി​ൽ സാ​ത്താ​ൻ കൂ​ടി​യെ​ന്ന് ആ​രോ​പി​ച്ച് മ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച പാ​സ്റ്റ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ല്ല​ത്തു​വി​ള സ്വ​ദേ​ശി ഗിം​ഗ്സി​ലി ഗി​ൽ​ബ​ർ​ട്ട് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഇ​യാ​ളു​ടെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ വീ​ടി​ന്‍റെ വാ​തി​ലി​ൽ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ദി​വ​സേ​ന പ്രാ​ർ​ഥ​ന​യ്ക്കാ​യി പു​റ​ത്തു പോ​കു​മ്പോ​ൾ ഇ​യാ‌​ൾ കു​ട്ടി​ക​ളെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടി​ട്ട് പോ​കു​ന്ന​താ​ണു പ​തി​വ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഇ​യാ​ൾ മ​ക്ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment