മുംബൈ: ഇന്ത്യൻ പേമെന്റ് സ്ഥാപനമായ പേടിഎമ്മിൽ നിന്ന് ചൈനയുട്െ ആന്റ് ഗ്രൂപ്പ് പൂർണമായി പിന്മാറുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആന്റ് ഗ്രൂപ്പിന്റെ കൈവശമുള്ള 433.72 ഡോളർ മില്യണ്‍ മൂല്യമുള്ള ഓഹരികൾ ബ്ലോക്ക് ഡീലിലൂടെ വില്പന നടത്തും.
ചൈനീസ് വൻകിട കന്പനിയായ അലിബാബ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആന്റ്, പേടിഎമ്മിൽ ശേഷിക്കുന്ന 5.84% ഓഹരികൾ ഒരു ഓഹരിക്ക് 1,020 രൂപ എന്ന അടിസ്ഥാന വിലയ്ക്ക് വിൽക്കും.
ഗോൾഡ്മാൻ സാച്ച്സ് ഇന്ത്യ സെക്യൂരിറ്റീസും സിറ്റിഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്സ് ഇന്ത്യയും വിൽപ്പനയ്ക്ക് നേതൃത്വം നൽകുമെന്ന് ടേം ഷീറ്റ് വ്യക്തമാക്കുന്നു.
പേടിഎമ്മും ആന്റ് ഗ്രൂപ്പും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, വണ്‍ 97 കമ്മ്യൂണിക്കേഷൻസ് എന്ന പേരിലാണ് പേടിഎം ലിസ്റ്റ് ചെയ്തിരിക്കുന്നത്. പേടിഎം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒന്നിലധികം ഓഹരി വിൽപ്പനകൾ നടത്തിയിട്ടുണ്ട്. വാറൻ ബഫറ്റിന്റെ ബെർക്ക്ഷെയർ ഹാത്ത്വേയും ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും പേടിഎമ്മിലെ ഓഹരികൾ മുഴുവൻ വിറ്റു.