പുതിയ വാദ്യോപകരണം വായിക്കാൻ പഠിക്കുന്ന വീഡിയോയുമായി പേളി മാണി. ഒരു പുതിയ സംഗീതോപകരണം പഠിക്കാൻ ശ്രമിക്കുന്നതിന്റെ ആദ്യ ദിനമാണിന്ന്. ഇതിന് സമയമെടുക്കും. എന്റെ വിരലുകൾ വേദനിക്കുന്നുമുണ്ട്, പക്ഷേ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന് തോന്നുന്നു. വേദന സഹിക്കുന്നവർക്ക് അതിലൂടെ കടന്നുപോകാൻ കഴിയും.
അപ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു… ഇത് ജീവിതവുമായി എത്രത്തോളം സാമ്യമുള്ളതാണെന്ന്. ജീവിതത്തിൽ ചില കഠിനമായ പാഠങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഏറ്റവും മനോഹരമായ പാഠങ്ങൾ പഠിക്കുന്നത്. ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ “തലങ്ങൾ” ഏറ്റവും വേദനാജനകമായ നിമിഷങ്ങൾക്ക് ശേഷമാണ് “അൺലോക്ക്”ചെയ്യപ്പെടുന്നത്.
കാരണം, ആ തലം താണ്ടാൻ നിങ്ങളെല്ലാവരും ‘ശക്തരായ പതിപ്പുകൾ’ ആകേണ്ടതുണ്ട്.അതുകൊണ്ട്, മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ജീവിതം നിങ്ങളെ ഒരുക്കുന്നു… ക്ഷമയുള്ളവരായിരിക്കാൻ… ക്ഷമിക്കാൻ… ശ്രദ്ധ കേന്ദ്രീകരിക്കാൻ… ശുഭാപ്തിവിശ്വാസത്തോടെയിരിക്കാൻ… മുന്നോട്ട് പോകാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കുമായി.അങ്ങനെ ‘ഹാംഗ് ഡ്രം’ പഠിക്കുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു, “അവിടെ തന്നെ തുടരൂ എന്ന് പേളി മാണി പറഞ്ഞു.