കൊല്ലം: ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന 65കാരിയെ ആളൊഴിഞ്ഞ സ്ഥലത്തു കുറ്റക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട്പോയി പീഡിപ്പിച്ചു. കൊല്ലത്ത് വെള്ളിയാഴ്ച രാവിലെയാണ് വയോധിക ക്രൂര പീഡനത്തിന് ഇരയായത്.
സംഭവത്തിനു ശേഷം കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കുന്നത്തുക്കാവ് സ്വദേശി അനൂജ് (24) നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. കണ്ണനല്ലൂര്‍ പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ആളൊഴിഞ്ഞ സ്ഥലത്തുവച്ച് വയോധികയെ അനൂജ് തടഞ്ഞു നിർത്തിയ ശേഷം കുറ്റക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
അതിക്രമത്തിന് ഇരയായ സ്ത്രീയെ നാട്ടുകാര്‍ കണ്ടെത്തിയാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. ഇതിനിടെ രക്ഷപ്പെട്ട പ്രതിക്കായി നാട്ടുകാർ തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
ക്രൂരതക്ക് ശേഷം കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അനൂജിനെ വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് തുടർന്ന് പിടികൂടി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതിയെ അതിക്രമത്തിന് ഇരയായ സ്ത്രീയുടെ മുന്നില്‍ എത്തിച്ച് സ്ഥിരീകരിച്ച ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതിക്രമത്തിന് ഇരയായ സ്ത്രീയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.