ആലുവ: അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവ് പോലിസ് കസ്റ്റഡിയില്‍. പ്രണയത്തിലായിരുന്ന ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കാമുകനെ കസ്റ്റഡിയിലെടുത്തത്. ആലുവ കീഴ്മാട് സ്വദേശി അഖിലി (20) നെതിരെയാണ് കേസെടുത്തത്. വ്യത്യസ്ത സമുദായങ്ങളിലുള്ള ഇവരുടെ പ്രണയം വീട്ടുകാര്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഒളിച്ചോട്ടം. പെണ്‍കുട്ടിയ്ക്കു പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണു യുവാവിനെതിരെ ലൈംഗീക പീഡനത്തിന് കേസെടുത്തത്. ആലുവ സിഐ വിശാല്‍ കെ.ജോണ്‍സന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടി;ഇരുവരും തിരികെ എത്തിയപ്പോള്‍ യുവാവിനെതിരെ ലൈംഗീക പീഡനത്തിന് കേസെടുത്തു റിമാന്റ് ചെയ്തു
