വാ​ഹ​നങ്ങളുടെ ഗ്ലാ​സി​ല്‍ ഫി​ലിം ഒ​ട്ടി​ക്കാം! നി​​​ര്‍​ദി​​​ഷ്ട മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച്; നിര്‍ദേശങ്ങള്‍ ഇങ്ങനെ…

കൊ​​​ച്ചി: ചൂ​​ടി​​നെ ചെ​​​റു​​​ക്കാ​​​ന്‍ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഗ്ലാ​​​സി​​​ല്‍ നി​​​ര്‍​ദി​​​ഷ്ട മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച് ഫി​​​ലിം (ഗ്ലേ​​​സിം​​​ഗ് മെ​​​റ്റീ​​​രി​​​യി​​​ല്‍) ഒ​​​ട്ടി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി.

കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍ നി​​​യ​​​മം 2020 ലെ ​​​ഏ​​​ഴാം ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​ര​​​മാ​​​ണു സ​​​ണ്‍ ക​​​ണ്‍​ട്രോ​​​ള്‍ ഫി​​​ലിം എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പ്ലാ​​​സ്റ്റി​​​ക് ലെ​​​യ​​​ര്‍ അ​​​ഥ​​​വാ സേ​​​ഫ്റ്റി ഗ്ലേ​​​സിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ലി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി അ​​​നു​​​മ​​​തി​​​യാ​​​യ​​​ത്.

ഭേ​​​ദ​​​ഗ​​​തി​​​യി​​​ലെ ച​​​ട്ടം 100 പ്ര​​​കാ​​​രം വാ​​​ഹ​​​ന​​​ത്തി​​ന്‍റെ മു​​​ന്നി​​​ലും പി​​​ന്നി​​​ലും 70 ശ​​​ത​​​മാ​​​നം ദൃ​​​ശ്യ​​​ത​​​യു​​​ള്ള സ​​​ണ്‍ ക​​​ണ്‍​ട്രോ​​​ള്‍ ഫി​​​ലിം ഉ​​​പ​​​യോ​​​ഗി​​​ക്കാം.

വ​​​ശ​​​ങ്ങ​​​ളി​​​ലെ ഗ്ലാ​​​സു​​​ക​​​ളി​​​ല്‍ അ​​​മ്പ​​​ത് ശ​​​ത​​​മാ​​​ന​​​വും. ഗ്ലാ​​​സി​​​നു​​​ള്ളി​​​ല്‍ പ്ലാ​​​സ്റ്റി​​​ക് ലേ​​​യ​​​റു​​​ള്ള ട​​​ഫ​​​ന്‍​ഡ് ഗ്ലാ​​​സോ ലാ​​​മി​​​നേ​​​റ്റ​​​ഡ് ഗ്ലാ​​​സോ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​ണ്.

2021 ഏ​​​പ്രി​​​ല്‍ ഒ​​​ന്നു മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍​വ​​​ന്ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​സ്ഥാ​​​ന​ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് അ​​​റി​​​യു​​​ന്ന​​​ത് ഒ​​​രാ​​​ഴ്ച​ മു​​​മ്പു മാ​​​ത്ര​​​മാ​​​ണ്.

വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ള്‍​ക്കും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​മോ അ​​​സൗ​​​ക​​​ര്യ​​​മോ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​വ​​​ശ്യ​​​പ്പെ​​​ട്ട് കാ​​​ര്‍ ആ​​​ക്‌​​​സ​​​സ​​​റീ​​​സ് ഡീ​​​ലേ​​​ഴ്‌​​​സ് ആ​​​ന്‍​ഡ് ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ന്‍ ഫെ​​​ഡ​​​റേ​​​ഷ​​​നും ജോ​​​ര്‍​ജ് ആ​​​ന്‍​ഡ് സ​​​ണ്‍​സും ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​ക്കും ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍​ക്കും നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യ​​​താ​​​യി മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, രാ​​​ജു ജോ​​​ര്‍​ജ് എ​​​ന്നി​​​വ​​​ര്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

കാ​​​റി​​​ന്‍റെ വി​​​ന്‍​ഡോ​​​ക​​​ളി​​​ല്‍ ഒ​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന ഫി​​​ലി​​​മി​​​ല്‍ പ്രി​​​ന്‍റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ക്യു​​​ആ​​​ര്‍ കോ​​​ഡ് ഏ​​​ത് സ്മാ​​​ര്‍​ട്ട് ഫോ​​​ണി​​​ലൂ​​​ടെ​​​യും സ്‌​​​കാ​​​ന്‍ ചെ​​​യ്ത് അ​​​ത് നി​​​ര്‍​ദി​​​ഷ്ട മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഗ്ലാ​​​സു​​​ക​​​ളി​​​ല്‍ ഫി​​​ലിം ഒ​​​ട്ടി​​​ക്കു​​​ന്ന​​​ത് പ​​​ത്തു വ​​​ര്‍​ഷം മു​​​മ്പ് സു​​​പ്രീ കോ​​​ട​​​തി നി​​​രോ​​​ധി​​​ച്ചി​​​രു​​​ന്നു.

ഗ്ലാ​​​സു​​​ക​​​ളി​​​ല്‍ ക​​​റു​​​ത്ത ഫി​​​ലിം ഒ​​​ട്ടി​​​ച്ച വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക്രി​​മി​​​ന​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​വി​​​ഷേ​​​ക് ഗോ​​​യ​​​ങ്ക ന​​​ല്കി​​​യ ഹ​​​ര്‍​ജി​​​യെ​​​തു​​​ട​​​ര്‍​ന്നാ​​യി​​രു​​ന്നു കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

Related posts

Leave a Comment