കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്.
ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇതുവരെ 17 തവണയാണ് വിലകൂട്ടിയത്.
കൊച്ചിയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 99.03 രൂപയും ഡീസലിന് 94.08 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 100.79 രൂപയും ഡീസലിന് 95.74 രൂപയുമാണ്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ധന വില ഇതിനോടകം നൂറ് കവിഞ്ഞു. കോവിഡും ലോക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്.