ഇരിട്ടി: വിവാഹ ഫോട്ടോയും വീഡിയോയും എടുക്കാൻ പണം വാങ്ങിയ ശേഷം ഫോട്ടോയും വീഡിയോയും നൽകാതെ കബിളിപ്പിച്ചതിന് എറണാകുളം സ്വദേശി വിപിനെതിരേ പരാതി. അങ്ങാടിക്കടവ് സ്വദേശിയാണ് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത് .
ഒത്തുകല്യാണം, കല്ല്യണം എന്നിവയുടെ ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനായി 1,20,000 രൂപയ്ക്ക് എഗ്രിമെന്റ് ഉറപ്പിച്ചിരുന്നു. ഇതിൽ നാലു തവണകളായി 1,10,000 രൂപ ഗൂഗിൾ പേ വഴി പാർട്ടിയുടെ അകൗണ്ടിൽ അയച്ചു നൽകിയിട്ടും ഫോട്ടോയും വീഡിയോയും നൽകിയില്ലെന്നാണു പരാതി. കരിക്കോട്ടക്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

