ഞാനാണ് ചെയർമാൻ; ജോ​സ് കെ. ​മാ​ണി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​രു​ത്; കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു ജോ​സ​ഫി​ന്‍റെ ക​ത്ത്; ഉള്ളടക്കം ഇങ്ങനെ…

കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി വി​ളി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ​മി​തി യോ​ഗം ഇ​ന്നു ചേ​രാ​നി​രി​ക്കെ, യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി.​ജെ. ജോ​സ​ഫ് ക​ത്ത​യ​ച്ചു. എം​എ​ൽ​എ​മാ​ർ​ക്കും എം​പി​മാ​ർ​ക്കും ഇ-​മെ​യി​ലാ​യാ​ണു ജോ​സ​ഫ് സ​ന്ദേ​ശം കൈ​മാ​റി​യ​ത്. ചെ​യ​ർ​മാ​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ത​നി​ക്കാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി വി​ളി​ക്കാ​നു​ള്ള അ​ധി​കാ​ര​മെ​ന്നു ജോ​സ​ഫ് സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന സ​മി​തി യോ​ഗം ഇ​ന്നു വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കോ​ട്ട​യം സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ലാ​ണു യോ​ഗം ചേ​രു​ക.

പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന​ത​നു​സ​രി​ച്ച് ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​മി​തി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ 127 അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട രേ​ഖാ മൂ​ല​മു​ള്ള ക​ത്ത് ക​ഴി​ഞ്ഞ മൂ​ന്നി​നു വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ​ക്കു കൈ​മാ​റി​യി​രു​ന്നു.

ഈ ​ആ​വ​ശ്യം ജോ​സ​ഫ് പ​ല ത​വ​ണ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ബ​ദ​ൽ ക​മ്മി​റ്റി വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​ത്. ജോ​സ് കെ. ​മാ​ണി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള ക​മ്മി​റ്റി അ​ദ്ദേ​ഹ​ത്തെ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തു ഗ്രൂ​പ്പ് യോ​ഗം വി​ളി​ച്ച​തും ഏ​ക​പ​ക്ഷീ​യ​മാ​യി പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​തു​മാ​ണു മാ​ണി വി​ഭാ​ഗ​ത്തി​നെ ചൊ​ടി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, ഇ​ന്ന​ത്തെ സം​സ്ഥാ​ന ക​മ്മി​റ്റി​യെ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ക്കി ക​ണ്ടു നേ​രി​ടാ​നാ​ണു ജോ​സ​ഫി​ന്‍റെ നീ​ക്കം. പാ​ർ​ട്ടി ചെ​യ​ർ​മാ​ന്‍റെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും യോ​ഗ​ത്തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​ശ​മ്മീ​ഷ​നെ സ​മീ​പി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts