മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ അ​ശ്ലീ​ല​ച്ചു​വ​യു​ള്ള വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു; ക്രൈം ​ന​ന്ദ​കു​മാ​റി​നെ​തി​രെ കേ​സ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ അ​ശ്ലീ​ല​ച്ചു​വ​യു​ള്ള വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് ക്രൈം ​ന​ന്ദ​കു​മാ​റി​നെ​തി​രെ കേ​സ്. കൊ​ച്ചി സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത്. ബി​എ​ന്‍​എ​സ് 192, ഐ​ടി ആ​ക്ട് 67, 67 (എ) ​എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യേ​യും സ​രി​താ നാ​യ​രേ​യും അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ത്തോ​ടെ ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. ഇ​ന്ന​ലെ വൈ​കി​ട്ട് 3.15 മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു വ​രെ​യു​ള്ള സ​മ​യ​ത്ത് ന​ന്ദ​കു​മാ​ര്‍ ക്രൈം ​സ്റ്റോ​റി എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലും ക്രൈം ​ഓ​ണ്‍​ലൈ​ന്‍ എ​ന്ന യു​ടൂ​ബ് ചാ​ന​ലി​ലും അ​ശ്ലീ​ല ചു​വ​യോ​ടു​കൂ​ടി ലൈം​ഗി​ക ഉ​ള്ള​ട​ക്ക​ത്തോ​ടു​കൂ​ടി​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ക​ലാ​പം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നാ​ല്‍ ക​ലാ​പാ​ഹ്വാ​ന​ത്തി​നും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

 

Related posts

Leave a Comment