തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞ് നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടും. വിദേശത്ത് നിന്നും മുഖ്യമന്ത്രി എത്തിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തും.
മന്ത്രിസഭയില്‍ നിന്നും സിപിഐ മന്ത്രിമാരെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്. പിഎം ശ്രീക്കെതിരെ സിപിഐ നിലപാട് വ്യക്തമാക്കിയിരുന്നു. എല്ഡിഎഫിലൊ മന്ത്രിസഭ യോഗത്തിലൊ ചര്‍ച്ച ചെയ്യാതെ സിപിഎം ഏകപക്ഷീയമായി പിഎം ശ്രീ ധാരണപത്രത്തില്‍ ഒപ്പിട്ടതാണ് സിപിഐ യെ ചൊടിപ്പിച്ചിരിക്കുന്നത്.
സിപിഐയുടെ യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനയും സര്‍ക്കാരിനെതിരെ സമരമുഖത്തിറങ്ങിയിരിക്കുകയാണ്. പിഎം ശ്രീ യില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നാണ് സിപിഐയുടെ അഭിപ്രായം. പിഎം ശ്രീയുമായി മുന്നോട്ട് പോകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ബിനോയ് വിശ്വത്തിന് ഉറപ്പ് കൊടുത്തിരുന്നു.
സിപിഎം ദേശീയ നേതൃത്വത്തെ മറികടന്നാണ് സംസ്ഥാന സിപിഎം നേതൃത്വവും മുഖ്യമന്ത്രിയും ചേര്‍ന്ന് ധാരണപത്രത്തില്‍ ഒപ്പിട്ടതെന്നാണ് സിപിഐ യെ ചൊടിപ്പിച്ചിരിക്കുന്നത്. ഇന്നലെ ബിനോയ് വിശ്വം പിഎം ശ്രീ പദ്ധതിയില്‍ സിപിഎം സ്വീകരിച്ച ഏകപക്ഷീയ തീരുമാനത്തിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ധാരണപത്രം ഒപ്പിട്ടത്. അതേ സമയം സിപിഐ നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദനും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും തള്ളിക്കളഞ്ഞിരുന്നു.

