നീ​തി തേ​ടി ഇ​ര​ക​ൾ..!  കേ​ര​ള​ത്തി​ൽ പോ​ക്സോ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു;​ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഫ​യ​ലു​ക​ൾ കു​ന്നു​കൂ​ടി​ക്കൊ​ണ്ടി​യി​രി​ക്കു​ന്നു


ലി​ജി​ൻ കെ. ​ഈ​പ്പ​ൻ
കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് പോ​ക്സോ കോ​ട​തി​ക​ളി​ൽ തീ​രു​മാ​ന​മാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 9677 കേ​സു​ക​ൾ. പോ​ക്സോ കേ​സു​ക​ളി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ക്കു​ന്ന​തി​നാ​യി 28 താ​ൽ​ക്കാ​ലി​ക അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി​ക​ൾ സം​സ്ഥാ​ന​ത്തു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ഴും ഇ​ത്ര​മാ​ത്രം കേ​സു​ക​ൾ നി​ല​വി​ലു​ള്ള​ത്.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ളി​ൽ തൃ​ശൂ​രാ​ണ് 1325 തീ​ർ​പ്പാ​കാ​ത്ത കേ​സു​ക​ളു​മാ​യി ഒ​ന്നാ​മ​ത്. കോ​ഴി​ക്കോ​ട്- 1213, തി​രു​വ​ന​ന്ത​പു​രം- 1000, ക​ണ്ണൂ​ർ- 860, കൊ​ല്ലം- 682, എ​റ​ണാ​കു​ളം- 651, പാ​ല​ക്കാ​ട്- 619, മ​ല​പ്പു​റം- 613, ഇ​ടു​ക്കി- 588, ആ​ല​പ്പു​ഴ- 516, കോ​ട്ട​യം- 514, കാ​സ​ർ​ഗോ​ഡ്- 472, പ​ത്ത​നം​തി​ട്ട- 335, വ​യ​നാ​ട് 262 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള ബ​ലാ​ത്സം​ഗ​ങ്ങ​ളും ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളു​മു​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ തീ​ർ​പ്പു​ക​ൽ​പ്പി​ക്കു​ന്ന​തി​നാ​യി 2018ൽ ​ക്രി​മി​ന​ൽ ലോ ​അ​മെ​ന്‍റ്മെ​ന്‍റ് ആ​ക്ട് ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​തി​വേ​ഗ കോ​ട​തി​ക​ളു​ടെ രൂ​പീ​ക​ര​ണം. പോ​ക്സോ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ ക​ഴി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​തി​വേ​ഗ കോ​ട​തി​ക​ളോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​താ​ണ്.

2019ൽ ​പോ​ക്സോ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കു വ​ധ​ശി​ക്ഷ​വ​രെ ല​ഭി​ക്കാ​വു​ന്ന കു​റ്റ​വു​മാ​ക്കി മാ​റ്റി. ഇ​ത്ര​യും ദൃ​ഢ​ത​യു​ള്ള നി​യ​മ​മു​ണ്ടാ​യി​രു​ന്നി​ട്ടും പോ​ക്സോ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് നീ​തി വ്യ​വ​സ്ഥ​യ്ക്കു​ത​ന്നെ ക​ള​ങ്ക​മാ​യി മാ​റു​ക​യാ​ണ്.

കു​ട്ടി​ക​ളു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​ത​ട​ക്ക​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നും​വേ​ണ്ടി സൈ​ബ​ർ ഡോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഓപ്പ​റേ​ഷ​ൻ പി- ​ഹ​ണ്ട് റെ​യ്ഡ് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​തി​നോ​ട​കം 993 സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും 246 പേ​രെ അ​റ​സ്റ്റ് ചെ​യ്തു നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​രയാ​യ​വ​ർ​ക്ക് വേ​ഗ​ത്തി​ൽ നീ​തി ​ല​ഭി​ക്കാ​ൻ കോ​ട​തി​ക​ൾ അ​തി​ദ്രു​തം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ട്.


നീ​തി​ ല​ഭി​ക്കു​വാ​നു​ള്ള കാ​ല​താ​മ​സം പ​തി​വു ക​ഥ​യാ​കു​ന്പോ​ൾ ക​ടു​ത്ത മാ​ന​സി​ക പി​രി​മു​റു​ക്ക​വും ഇ​ര​ക​ൾ നേ​രി​ടു​ക​യാ​ണ്. വി​വാ​ഹം ക​ഴി​ച്ച് പോ​ക്സോ കേ​സു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന പ്ര​വ​ണ​ത കൂ​ടി​വ​രു​ന്നു.

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിൽ അടുത്തിടെ പ്രതിയെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നാ​യി ജാ​മ്യം തേ​ടി​ക്കൊ​ണ്ട് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​തി​നാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന മൊ​ഴി ഇ​ര​യെ​ക്കൊ​ണ്ടു മാ​റ്റി പ​റ​യി​പ്പി​ക്കു​ന്നു.

ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​തി​ക​ൾ വി​വാ​ഹം ക​ഴി​ച്ചു​വെ​ന്നു​ള്ള വ​സ്തു​ത ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് വി​ചാ​ര​ണ​ക്കി​ടെ കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ബ​ലാ​ത്സം​ഗം ചെ​യ്ത പെ​ണ്‍​കു​ട്ടി​ക്ക് 18 വ​യ​സ് തി​ക​ഞ്ഞാ​ൽ വി​വാ​ഹം ക​ഴി​ച്ച് പോ​ക്സോ കേ​സി​ൽ​നി​ന്നും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടാ​മെ​ന്ന സാ​ധ്യ​ത​യാ​ണ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്.

വി​ചാ​ര​ണ വേ​ള​യി​ൽ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നു പ​രാ​തി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ മേ​ൽ സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ സ​മ്മ​ർ​ദ​മാ​ണ് പ്ര​തി​ക​ൾ ചെ​ലു​ത്തു​ന്ന​ത്.

കേ​സു​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നു​ള്ള പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ലാ​ണ് അ​തി​വേ​ഗ കോ​ട​തി​ക​ളി​ൽ വി​ചാ​ര​ണ ന​ട​ത്തു​ന്ന​തെ​ങ്കി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ ദി​നം പ്ര​തി​കൂ​ടു​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു.

Related posts

Leave a Comment