കൊ​ച്ചു​മ​ക​ളു​ടെ പ്രാ​യം​മാ​ത്രം; ലൈം​​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ പി​ടി​ക്കു​ക​യും ചെ​യ്ത​ത് 64കാ​ര​ൻ; പ​രാ​തി കി​ട്ടി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​യെ അ​ക​ത്താ​ക്കി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​നെ അ​റ​സ്റ്റു ചെ​യ്തു. കോ​ഴി​ക്കോ​ട് കൊ​മ്മേ​രി സ്വ​ദേ​ശി കാ​ട്ടി​കു​ള​ങ്ങ​ര വീ​ട്ടി​ൽ ഹ​രി​ദാ​സ​നെ (64) ആ​ണ് പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

15 വ​യ​സ് മാ​ത്ര​മു​ള്ള വി​ദ്യാ​ർ​ഥി​നി​യോ​ട് പ്ര​തി ലൈം​ഗി​ക​ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി ശ​രീ​ര​ത്തി​ൽ​പി​ടി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment