വിശപ്പ് സഹിക്കാതെ വന്നാൽ എന്ത് ചെയ്യും വീട്ടിലുള്ള ഭക്ഷണം കഴിക്കും അല്ലങ്കിൽ കടയിൽ പോയോ ഓർഡർ ചെയ്തോ കഴിക്കും. അതല്ലേ എല്ലാവരുടേയും മറുപടി. എന്നാൽ അതികഠിനമായ വിശപ്പ് വന്നപ്പോൾ അഞ്ച് വയസുകാരൻ വിളിച്ച് പറഞ്ഞത് പോലീസിനോടാണ്.
മാനുവൽ ബെഷാര എന്ന കുറുന്പൻ വീട്ടിലുണ്ടായിരുന്ന ഫോൺ എടുത്ത് ഡിസ്പാച്ചറോട് തനിക്ക് വിശക്കുന്നുണ്ടെന്നും ഉടൻ തന്നെ ഒരു പിസ വേണമെന്നും പറഞ്ഞു. എന്നാൽ കുട്ടി വിളിച്ചത് നമ്പർ മാറിപ്പോയി. അവൻ വിളിച്ചത് പോലീസിനെ അടിയന്തരമായി വിളിക്കാനുള്ള 911 എന്ന നമ്പറിലേക്ക് ആയിരുന്നു.
യുഎസിലെ ഫ്ലോറിഡയിലാണ് സംഭവം. എന്നാൽ കുട്ടിയുടെ ആവശ്യം കേട്ട പോലീസുകാർ തിരിച്ച് അവനെ വഴക്ക് പറയാനൊന്നും നിന്നില്ല. അവന്റെ വീട് തിരക്കി പിസ കൊണ്ടുക്കൊടുത്തു. അവര്‍ മാനുവലിന് നേരിട്ട് വന്ന് പിസ സമ്മാനിച്ച് അവനൊപ്പം ഒരു ഫോട്ടോയും എടുത്തു. ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചപ്പോഴാണ് എല്ലാവരും സംഭവം അറിയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
വിശക്കുന്നുവെന്ന് വിളിച്ച് പറഞ്ഞ കുട്ടിയുടെ ക്ഷേമം അന്വേഷിക്കാനാണ് മൂന്ന് പോലീസുകാരെ അയച്ചതെന്ന് സാൻഫോർഡ് പോലീസ് ഡിപ്പാർട്ട്മെന്റ് ഫേസ്ബുക്കിൽ കുറിച്ചു. കുട്ടി ഫോൺ ചെയതപ്പോൾ അവൻ വീട്ടിൽ ഒറ്റയ്ക്കാണെന്നും ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നുണ്ടെന്നും തങ്ങൾ സംശയിച്ചു.
എന്നാല്‍സ പോലീസ് വീട്ടിലെത്തി നോക്കിയപ്പോൾ മാനുവൽ 15 വയസുള്ള സഹോദരിയോടൊപ്പം വീട്ടിൽ സുഖമായിരിക്കുന്നതായി കണ്ടെത്തി. തന്റെ കൈയില്‍ നിന്നും ഫോണ്‍ തട്ടിയെടുത്താണ് മാനുവൽ ഫോണ്‍ ചെയ്തതെന്ന് സഹോദരി പോലീസിനെ അറിയിച്ചു. എപ്പോഴൊക്കെ 911 ലേക്ക് വിളിക്കാമെന്ന് പോലീസ് ഇരുവർക്കും വ്യക്തമായി പറഞ്ഞ് കൊടുത്തു. അതിന് ശേഷമാണ് പോലീസ് കുട്ടിക്ക് പിസ എത്തിച്ച് നല്‍കിയതെന്നും കുറിപ്പില്‍ പറയുന്നു.