കൊച്ചി: പ്രമുഖ സീരിയല്‍ നടിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം പറവൂര്‍ സ്വദേശി ശരത് ഗോപാലി(20)നെയാണ് കൊച്ചി സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പറവൂരിലെ സ്വകാര്യ കോളജില്‍ മൂന്നാം വര്‍ഷം ഡിഗ്രി വിദ്യാര്‍ഥിയാണ്. സോഷ്യല്‍ മീഡിയയില്‍നിന്നും ശേഖരിക്കുന്ന ഫോട്ടോകളാണ് പ്രതി മോര്ഫിംഗിനായി ഉപയോഗിച്ചിരുന്നത്.
പ്ര തിയുടെ നിരന്തരമായ ശല്യം സഹിക്കാതെ കഴിഞ്ഞ ജനുവരിയിലാണ് നടി പോലീസില്‍ പരാതി നല്‍കിയത്. നീലു സ്വര്‍ഗം എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയായിരുന്നു ശരത് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
അന്വേഷണത്തില്‍ ശരതിനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു. പിന്നാലെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ഷമീര്‍ ഖാന്റെ നേതൃത്വത്തിലുളള സംഘം പറവൂര്‍ മനക്കപ്പടിയില്‍ നിന്നും ശരതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.