തന്റെ ആദ്യ മൂന്നു പടങ്ങൾക്ക് ഹാട്രിക്ക് 100 കോടി നൽകിയ ലോകത്തിലെ എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തി പ്രദീപ് രംഗനാഥൻ. ഇതിന് കാരണം ഞാനല്ല നിങ്ങളാണ്. നിങ്ങളുടെ പിന്തുണയാണ്. നിങ്ങളുടെ വീട്ടിലെ ഒരാളായി എന്നെ കണ്ടു. ഇതിന് എന്ത് പറയണമെന്ന് അറിയില്ല, ഒത്തിരി നന്ദി. തമിഴ്നാട്, കേരള, തെലുങ്ക്, കർണാടക, ദുബായ്, മലേഷ്യ, സിംഗപ്പൂർ, യുകെ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലുള്ള എല്ലാവർക്കും നന്ദി.
ഈ സമയം എനിക്ക് അവസരം നൽകിയ ജയം രവി സാർ, ഐശ്വര്യ ഗണേഷ് സാർ, അഗോരം സാർ, എജിഎസ് എന്റർടെയ്ൻമെന്റ്സ്, അർച്ചന കൽപ്പാത്തി മാം, മൈത്രി മൂവി മേക്കേഴ്സ്, അതോടൊപ്പം എന്റെ സംവിധായകർ അശ്വന്ത് മാരിമുത്തു, കീർത്തീശ്വരൻ എന്നിവരേയും നന്ദിയോടെ ഓർക്കുന്നു. എല്ലാവരോടും സ്നേഹം എന്ന് പ്രദീപ് രംഗനാഥൻ പറഞ്ഞു.

